Joy of Love in Family
കുടുംബം : എന്താണ് കുടുംബം? കുടുംബം എന്ന വാക്കിന് പലതലങ്ങളിൽ പല അർത്ഥങ്ങളാണ് ഉള്ളത്. സാധാരണയായി അപ്പനും അമ്മയും മക്കളും ഉൾപ്പെട്ട ഒരു സമൂഹത്തെയാണ് കുടുംബം എന്ന് വിളിക്കുന്നത്. എന്നാൽ ഇന്നത്തെ അവസ്ഥാന്തരത്തിൽ നഴ്സുമാരുടെ സമരത്തിൽ സമരമുഖങ്ങളിൽ നോക്കുമ്പോൾ ജൂബിലി മിഷൻ ഹോസ്പിറ്റൽ അമല ഹോസ്പിറ്റൽ എന്നിവയും ഒരു കുടുംബമായാണ് അറിയപ്പെടുന്നത്. അല്ലെങ്കിൽ അവിടത്തെ അയ്യായിരത്തോളം അല്ലെങ്കിൽ 3000 ത്തോളം വരുന്ന സ്റ്റാഫുകളെയെല്ലാം കൂട്ടി ഒരുമിച്ച് അവർ പറയുന്ന വാക്ക് ഒരു കുടുംബം എന്നുള്ളതാണ്.
അങ്ങനെ നോക്കുമ്പോൾ കുടുംബജീവിതം, കുടുംബജീവിതത്തിലെ ലാളിത്യം എന്താണ്? ബീഫും മീനും മട്ടനും കോഴിയും ഒഴിവാക്കി സാധാരണ വിലകുറഞ്ഞ പച്ചക്കറികൾ കൂട്ടി കഴിക്കുന്നതിനെയാണോ കുടുംബജീവിതത്തിലെ ലാളിത്യം എന്ന് പറയുന്നത്? അല്ല! പരസ്പരം അംഗീകരിച്ചു പരസ്പരം ക്ഷമിച്ചു എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്, ഉണ്ടെങ്കിൽ ഏറ്റവും അടുത്തുതന്നെ അത് സംസാരിച്ചു തീർത്തും പോകുന്ന ഒരു ജീവിതത്തെയാണ് കുടുംബ ജീവിതത്തിലെ ലാളിത്യം എന്നു പറയുന്നത്.
നിങ്ങൾ അമേരിക്കയിലോ സ്വീഡനിലോ സിംഗപ്പൂരിലോ ദുബായിലോ ഒക്കെ ടൂർ പോകുന്നതിനേക്കാൾ സന്തോഷം നിങ്ങളുടെ കുടുംബജീവിതത്തിൽ, കുടുംബ അന്തരീക്ഷത്തിന്റെ നാല് ചുമരുകൾക്കുള്ളിൽ, നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങളാണ് യഥാർത്ഥ ഭാഗ്യവാൻമാർ. അതാണ് കുടുംബ ജീവിതത്തിന്റെ ലാളിത്യം.
നിങ്ങളുടെ മക്കൾ സ്കൂൾ വിട്ടു എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ മാതാപിതാക്കളെ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ മാതാപിതാക്കൾ നിങ്ങളുടെ ജോലി സ്ഥലത്തുനിന്നും എത്രയും പെട്ടെന്ന് കുടുംബത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയൊരു സ്വർഗ്ഗം ഈ ഭൂമിയിൽ ഇല്ല.
ദാരിദ്ര്യത്തിനോ ഇല്ലായ്മയ്ക്കോ അവിടെ വിലയില്ല. സന്തോഷവും പൊട്ടിച്ചിരിയും പോലെ തന്നെ മറ്റൊരു കാര്യമാണ് നിശബ്ദത. നിനെവെയിലെ വിശുദ്ധനായ അന്തോണി പറഞ്ഞ പോലെ നിശബ്ദതയിൽ മാത്രമേ നിങ്ങൾക്ക് ദൈവത്തെ കാണാൻ സാധിക്കൂ എന്നുള്ളത് ഓരോ കുടുംബ ജീവിതത്തിലും ഓരോ അംഗങ്ങളും പാലിക്കേണ്ടതാണ്.
നമ്മുടെ അമ്മ, മറിയം, എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു എന്നാണ് ബൈബിളിൽ എഴുതി വെച്ചിട്ടുള്ളത്. പരാതികളോ പ്രാക്കോ ഒന്നും നമ്മുടെ അമ്മ മറിയം പറഞ്ഞില്ല.
ഇന്നത്തെ പല കുടുംബ ജീവിതങ്ങളിലും പരാതികളുടെയും പരിഭവങ്ങളുടെയും വിഴുപ്പലക്കൽ ആണ് അല്ലെങ്കിൽ കെട്ടുമാറാപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭർത്താവിന്റെ പ്രവൃത്തി ഭാര്യക്ക് ഇഷ്ടമില്ല, ഭാര്യയുടെ പ്രവൃത്തി ഭർത്താവിന് ഇഷ്ടമില്ല; അതിന്റെ മുകളിലുള്ള പരസ്പരം പഴിചാരലുകൾ. സംതൃപ്തമായ കുടുംബജീവിതങ്ങൾ പൊയ് പൊയ്ക്കൊണ്ടിരിക്കുന്നു
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സന്തോഷമായി ജീവിക്കുക എന്ന നമ്മളുടെ തിരു കുടുംബം കാണിച്ചുതന്ന മാതൃക നമ്മൾ അറിയുന്നേയില്ല. കൗമാരക്കാലത്തിൽ ദേവാലയത്തിൽ പണ്ഡിതരുമായി തർക്കിച്ച യേശുക്രിസ്തുവിന് ശേഷം നമ്മൾ യേശുക്രിസ്തുവിനെ കാണുന്നത് 30 വയസ്സിനു ശേഷമാണ്. 12 വയസ്സ് മുതൽ 30 വയസ്സുവരെ യൗസേപ്പിതാവിനും അമ്മ മറിയത്തിനും വിധേയനായി ആശാരി പണിയെടുത്ത് ജീവിച്ചു എന്ന് വേണം നാം അനുമാനിക്കാൻ.
ഒരു ദൈവം തമ്പുരാന് അത് ആവാൻ സാധിക്കുമെങ്കിൽ ആ ദൈവം തമ്പുരാന്റെ അമ്മയ്ക്ക് എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ സാധിക്കുമെങ്കിൽ ആ ദൈവം തമ്പുരാന്റെ വളർത്തു പിതാവായ യൗസേപ്പിതാവിന് ആ കുടുംബ ജീവിതം മനോഹരമായി അത്രക്കും ലാളിത്യത്തോട് കൂടി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുമെങ്കിൽ …….
നിങ്ങൾക്കും പറ്റില്ലേ?
ഹെയ്ലി തോമസ് & മാർട്ടിൻ പോൾ
വിശുദ്ധ പൗലോസ് അപ്പസ്തോലൻ തിമോത്തെയോസിന് നൽകുന്ന ഈ ഉപദേശം ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനസത്യമാണ്. ലോകം സമ്പത്തിലും അധികാരത്തിലും ആഡംബരത്തിലും നേട്ടം കാണുമ്പോൾ, ദൈവം യഥാർത്ഥ സമ്പത്തായി കണക്കാക്കുന്നത് ദൈവഭക്തിയും (Godliness) സംതൃപ്തിയും (Contentment) ആണ്.
ദൈവഭക്തി എന്നത് കേവലം ഒരു മതാനുഷ്ഠാനമല്ല; ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകൾ അനുസരിച്ച് ജീവിക്കുകയും ക്രിസ്തുവിന്റെ ജീവിതത്തെ മാതൃകയാക്കുകയും ചെയ്യുന്ന വിശുദ്ധജീവിതമാണ്. ഇത്തരത്തിലുള്ള ജീവിതമാണ് മനുഷ്യനെ യഥാർത്ഥ സന്തോഷത്തിലേക്കും നിത്യജീവനിലേക്കും നയിക്കുന്നത്.
തൃപ്തി എന്നത് ആഗ്രഹങ്ങളില്ലാത്ത ജീവിതമല്ല; ദൈവം നൽകിയ അനുഗ്രഹങ്ങൾ നന്ദിയോടെ സ്വീകരിക്കുകയും ദൈവപരിപാലനത്തിൽ പൂർണ്ണവിശ്വാസം വയ്ക്കുകയും ചെയ്യുന്നതാണ്. കൂടുതൽ സമ്പാദിക്കാനുള്ള ശ്രമത്തെ സഭ എതിർക്കുന്നില്ല; എന്നാൽ സമ്പത്തിനോടുള്ള അമിതാസക്തിയും അത്യാഗ്രഹവും മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുമെന്ന് മുന്നറിയിപ്പ് നൽകുന്നു. 'അങ്ങേർക്ക് നിങ്ങളുടെ സ്വഭാവമാണ് എപ്പോഴും ചീത്ത പറച്ചിൽ' പണ്ട് കുർബാന കൈക്കൊള്ളാനും, കുമ്പസരിക്കാനും തിക്കുണ്ടാക്കിയപ്പോൾ ചീത്ത പറഞ്ഞത് റോസിയേടത്തി ഇപ്പോഴും മറന്നിട്ടില്ല. വർത്തമാനം പറഞ്ഞ് വീടെത്തിയത് അറിഞ്ഞില്ല. ഗേറ്റിലെ ബോക്സിൽ നിന്നും പത്രം എടുത്ത് അന്തപ്പേട്ടൻ ഉമ്മറത്തിരുന്നു. വിശാലമായി വായന തുടങ്ങി. റോസി ഏടത്തി ഉള്ളിലേക്കും.
കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്, ഈ ലോകത്തിലെ സമ്പത്തുകൾ ദൈവത്തിന്റെ ദാനങ്ങളാണ്. അവ സ്വാർത്ഥസുഖത്തിനുവേണ്ടി മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകിച്ച് ദരിദ്രരുടെയും നന്മയ്ക്കായി ഉപയോഗിക്കേണ്ട ഉത്തരവാദിത്വമാണ്. അതുകൊണ്ട് ലാളിത്യം, ദാനശീലം, പങ്കുവയ്ക്കൽ എന്നിവ ക്രൈസ്തവ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്.
കർത്താവായ യേശു പഠിപ്പിച്ചത്: "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും." (മത്തായി 6:33)
അതുകൊണ്ട് യഥാർത്ഥ സമ്പത്ത് ബാങ്കിലെ നിക്ഷേപമോ ഭൗതികസൗകര്യങ്ങളോ അല്ല; മറിച്ച് ദൈവസ്നേഹവും മനസ്സമാധാനവും കൃപയുടെ ജീവിതവുമാണ്.
LOAF കുടുംബങ്ങൾക്ക് ഒരു പ്രത്യേക ആഹ്വാനം
ഈ വചനം സമർപ്പിത കുടുംബങ്ങൾക്ക് ജീവിതനിയമമാണ്.
- ദൈവത്തിന്റെ ദൗത്യത്തിന് ഉപകരിക്കുന്നവ മാത്രം സ്വന്തമാക്കുക.
- ആഡംബരത്തിനുപകരം ലാളിത്യം തിരഞ്ഞെടുക്കുക.
- അസൂയയും അത്യാഗ്രഹവും ഉപേക്ഷിച്ച് നന്ദിയുള്ള ഹൃദയം വളർത്തുക.
- സമയം, കഴിവുകൾ, സമ്പത്ത് എന്നിവ സഭയ്ക്കും ദരിദ്രർക്കും ഉദാരമായി പങ്കുവയ്ക്കുക.
- മക്കളെ സമ്പത്തിനല്ല, വിശുദ്ധിക്കും സേവനത്തിനും വേണ്ടി വളർത്തുക.
കത്തോലിക്കാ സഭയുടെ പ്രബോധനം
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC) പഠിപ്പിക്കുന്നത്:
- യഥാർത്ഥ സന്തോഷം ദൈവത്തിലാണുള്ളത് (CCC 1723).
- ക്രിസ്തുവിന്റെ ശിഷ്യൻ ഭൗതികസമ്പത്തിനേക്കാൾ ദൈവത്തിന് മുൻഗണന നൽകണം “(CCC 2544).
- സമ്പത്തിനോടുള്ള അമിതാസക്തി ആത്മീയജീവിതത്തിന് തടസ്സമാണ്; ദരിദ്രരോടുള്ള സ്നേഹവും ഉദാരതയും ക്രൈസ്തവ സാക്ഷ്യത്തിന്റെ അടയാളമാണ്.
ഉപസംഹാരം
ഈ ലോകത്തിൽ ധാരാളം വസ്തുക്കൾ സ്വന്തമാക്കിയവനല്ല യഥാർത്ഥ ധനികൻ; ദൈവത്തിൽ ആശ്രയിച്ച്, ലഭിച്ചതിൽ നന്ദിയോടെ ജീവിക്കുന്നവനാണ് യഥാർത്ഥ സമ്പന്നൻ. ദൈവഭക്തിയും തൃപ്തിയും ചേർന്ന ജീവിതം ഭൂമിയിൽ സമാധാനവും സ്വർഗ്ഗത്തിൽ നിത്യസന്തോഷവും പ്രദാനം ചെയ്യുന്നു.
"ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്."
ഈ വചനം ഓരോ ക്രൈസ്തവന്റെയും ജീവിതമന്ത്രമാകട്ടെ.
ഡോ. സുനി തോമസ്.
പ്രൊഫസ്സർ, റേഡിയോഡയഗ്നോസിസ്
മെഡിക്കൽ കോളേജ്, തൃശ്ശൂർ.
"ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്."
1 തിമോത്തെയോസ് 6:6