Page 5

LOAF TIDINGS

Joy of Love in Family

വഴിവിളക്കുകൾ

ലാളിത്യത്തിന്റെ മാർഗദർശി

Story Image

  ജീസസ് യൂത്തിൽ ഫുൾടൈമർ ആയി പ്രവർത്തിക്കുന്ന കാലഘട്ടം..,.... മണിപ്പൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഞങ്ങൾ കുറച്ചു ദിവസം കൽക്കട്ടയിൽ ചെലവഴിച്ചത്. വിശുദ്ധയായ മദർ തെരേസയെ കാണുവാനും അവരോട് സംസാരിക്കുവാനും അവരിൽ നിന്ന് അനുഗ്രഹം സ്വീകരിക്കുവാനുമായി ഞങ്ങൾക്ക് ആ ദിവസങ്ങളിൽ അവസരം ലഭിച്ചു. കൂടെയുണ്ടായിരുന്ന വൈദികന്റെ ഒരു ബന്ധു മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനിൽ കന്യാസ്ത്രീ ആയതിനാൽ ഞങ്ങൾക്ക് മദർ തെരേസയുടെ മറ്റൊരു കോൺവെന്റിൽ താമസിക്കാനുള്ള അവസരവും ലഭിച്ചു. അതനുസരിച്ച് പിറ്റേന്ന് രാവിലെ മദർ തെരേസയെ കാണുവാനുള്ള അപ്പോയിൻമെന്റ് ഞങ്ങൾക്ക് കിട്ടി. മദർ തെരേസയുടെ ആശ്രമത്തിലേക്ക് ഞങ്ങളെ സ്വീകരിച്ചത് ഒരു വിദേശ കന്യാസ്ത്രീ ആയിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ ഞങ്ങൾക്ക് നല്ല രീതിയിലുള്ള സ്വീകരണം നൽകിയതിനു ശേഷം ആ സിസ്റ്റർ പോയി സിസ്സ്റ്ററിന്റെ നീല കരയുള്ള വെളുത്ത സാരി കഴുകുന്നത് ഞങ്ങൾ കണ്ടു. അതിനുശേഷം തിരിച്ചുവന്ന് ഞങ്ങളോട് മദർ തെരേസയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും അവിടെ ചെയ്യുന്ന കാരുണ്യപ്രവർത്തികളെക്കുറിച്ച് ഞങ്ങളോട് പറയുകയും ചെയ്തു.ഇതിനിടയിലാണ് താൻ വസ്ത്രം കഴുകാൻ പോയതിന്റെ പ്രാധാന്യം സിസ്റ്റർ ഞങ്ങളോട് പറഞ്ഞത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തി മദർ തെരേസയുടെ കോൺവെന്റിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റർ, *ദാരിദ്ര്യ വ്രതം* സ്വീകരിച്ചതിന്റെ ഭാഗമായി രണ്ട് വെളുത്ത സാരികളാണ് മദർ തെരേസ ഈ സിസ്റ്റേഴ്സിന് നൽകുന്നത്. മദർ നൽകിയ ഈ രണ്ടു സാരികളിൽ ഒരു സാരി ഉപയോഗിക്കുകയും മറ്റൊരു സാരി കഴുകിയെടുക്കാനും വേണ്ടിയാണ് സിസ്റ്റർ ആ സമയം ഞങ്ങളുടെ അടുത്ത് നിന്ന് പുറത്തേക്ക് പോയത്.

കൽക്കട്ടയിലെ അഴുക്കുപുരണ്ട തെരുവോരങ്ങളിൽ ദാരിദ്ര്യത്തിന്റെ വഴിയിലൂടെ കാരുണ്യപ്രവർത്തകളുമായി നീങ്ങുന്ന മദർ തെരേസ സിസ്റ്റേഴ്സിന് രണ്ടു വസ്ത്രങ്ങളെ ഉള്ളൂ.... എന്നുള്ളത് എന്നെ ഏറെ ചിന്തിപ്പിച്ചു. ഫാഷൻ അനുസരിച്ച് വസ്ത്രങ്ങൾ മാറുകയും വസ്ത്രങ്ങളുടെ ഉപയോഗത്തിലും മറ്റുള്ള വസ്തുക്കളുടെ ഉപയോഗത്തിലും ലാളിത്യവും ദാരിദ്ര്യ ചിന്തയും കൊണ്ടുവരണമെന്നും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം ലളിതജീവിതം ആണെന്നും ഡിഗ്രി കാലഘട്ടത്തിൽ എന്നെ പഠിപ്പിച്ച ഒരു അനുഭവമായിരുന്നു ഇത്. ദാരിദ്ര്യവൃതത്തിൽ ഊന്നിയ ക്രിസ്തീയ ജീവിതശൈലി കെട്ടിപ്പടുക്കണമെന്ന് ആ സിസ്റ്ററുടെ ചെറിയ ഒരു മാതൃക എന്നെ ഏറെ പ്രചോദിപ്പിച്ചു

*ലോഫിൽ* വന്ന കാലം മുതൽ കേൾക്കുന്ന ലളിത ജീവിതത്തിന്റെ പ്രാധാന്യം കുറെ കൂടി ആഴങ്ങളിൽ മനസ്സിലാക്കാൻ കർത്താവ് എന്നെ കഴിഞ്ഞ വർഷങ്ങളിലൂടെ പരിശീലിപ്പിച്ചു. കുടുംബ ജീവിതത്തിന്റെ എല്ലാ തീരുമാനങ്ങളിലും മേഖലകളിലും മക്കളെ പരിശീലിപ്പിക്കുന്നതിലും ദാരിദ്ര്യവ്രതം അനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുന്നതിലും കർത്താവ് ഞങ്ങളെ അനുദിനം വളർത്തിക്കൊണ്ടിരിക്കുന്നു. ആഡംബരങ്ങളിലും ആഘോഷങ്ങളിലും പാലിക്കേണ്ട ലാളിത്യവും വ്യക്തിപരമായി ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യവും ഈ വ്രതം ഞങ്ങളെ ഏറെ പരിശീലിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുന്നു. ആകാശത്തിലെ പറവകളെ പരിപാലിക്കുന്ന ദൈവം നമ്മളെയും പരിപാലിക്കുമെന്നും തനിക്കുള്ള രണ്ടുടുപ്പിൽ നിന്ന് ഒരെണ്ണം ഇല്ലാത്തവനുമായി പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യവും ദാരിദ്രവ്രതം നമ്മെ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു.

മണ്ണിനെയും വിണ്ണിനേയും കൂട്ടിയിണക്കാൻ ഭൂമിയിൽ അവതീർണനായ ക്രിസ്തുനാഥൻ എളിമയുടെ മാർഗത്തിലൂടെ ബത്ലഹേമിലെ കുഞ്ഞു കാലിത്തൊഴുത്തിലേക്ക് ഒരു ശിശുവായി എളിമപ്പെട്ട് ലളിത ജീവിതത്തിലേക്ക് കടന്നുവന്നതുപോലെ കർത്താവേ ഞങ്ങളുടെ ജീവിതങ്ങളിലും അഹങ്കാരവും ആഡംബരങ്ങളോടുള്ള ഭ്രമവും ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കുവാനും എളിമപ്പെടുവാനും ഞങ്ങളെ ശക്തിപ്പെടുത്തണമേ..... 🙏ആമേൻ

Story Image

 ബിജു ആൻ്റണി & ഹിമ ബിജു

ലളിത ജീവിതം കൂടുംബത്തിൽ
Story Image

പല വ്യക്തികളുടെയും മനസ്സിൽ രൂപം കൊണ്ടിട്ടുള്ള ഒരു വസ്തുതയാണ് നിലവിലെ നമ്മുടെ ജീവിത രീതിയാണ് ലളിതമായത്. അതിനാൽ ഇനി നമ്മുക്ക് ലളിത ജീവിതത്തെപ്പറ്റി ചിന്തിക്കുകയോ കുടുംബത്തിലൂടെ പ്രാവർത്തികമാക്കുകയോ വേണ്ട എന്ന തീരുമാനം; കാരണം ഞങ്ങൾ ഒരു വിധം നന്മയിലൂടെ ജീവിക്കുന്നവരാണ് എന്ന തെറ്റായ ദിശാബോധം മനുഷ്യ ശരീരത്തിൽ ആവിർഭവിച്ച അല്ലെങ്കിൽ ഉൾതിരിഞ്ഞു വന്ന സാത്താനിക ചിന്തയാണ്. വിജാതീയരും ഇത്തരത്തിൽ കുടുംബ ജീവിതം നയിക്കുന്നു എന്ന വസ്തുത നമ്മുക്ക് തള്ളിക്കളയാനാകില്ല.

അങ്ങനെയെങ്കിൽ എന്താണ് ക്രിസ്ത്യാനി നയിക്കേണ്ട ലളിത കൂടുംബ ജീവിതം; ചിന്തിക്കാം വിചിന്തിനു നടത്താം

1.ഞാൻ കൂടുംബമായി ജീവിതം നയിക്കേണ്ടത് ആരുടെ തീരുമാനമായിരുന്നു ?

2. ലളിത ജീവിതം കുടുംബത്തിൽ ക്രിസ്ത്യാനി നടപ്പിലാക്കേണ്ടത് ബാഹ്യമായ സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഒതുങ്ങിക്കൊണ്ടാണോ ?

3. ആരിൽ നിന്നാണ് ഞങ്ങൾ ലോകത്തിലായിരിക്കുമ്പോൾ ലളിത ജീവിതം കുടുംബത്തിൽ വളർത്തിയെടുക്കാൻ മാതൃക നോക്കേണ്ടത്?

മേൽപ്പറഞ്ഞ കാര്യങ്ങൾ ലോഫ് കുടുംബമെന്ന രീതിയിലൂടെ ഉൾക്കൊണ്ട് വിചിന്തിനം നടത്തിയാൽ തെളിഞ്ഞ് വരും ലളിത ജീവിതം കുടുംബത്തിൽ പ്രാവർത്തികമാക്കിയ 3 വ്യക്തികളെ; അവർ മൂവരെയും ചേർത്ത് നാം ഒരു പേര് വിളിക്കും തിരുകുടുംബം.

ഈ കുടുംബ ജീവിതം ഒരോ കാലഘട്ടത്തിലും നിലകൊള്ളാൻ കർത്താവ് ആഗ്രഹിക്കുന്നു എന്ന സത്യം നമ്മുടെ കുടുംബാംഗങ്ങളിൽ ഗ്രഹിക്കത്തക്കവിധം മനസ്സ് തുറക്കുന്ന ആ നിമിഷം മുതൽ ഈ തലക്കെട്ടിൻ്റെ അർത്ഥവ്യപ്തി നമ്മുടെ കുടുംബങ്ങളുടെ അടിത്തറയാകും എന്നത് സുനിശ്ചിതമാണ്. ഏവരും ദൈവകൃപയാൽ നിറയട്ടെ!

Story Image

 ഡാർവിൻ & ലിസ്മോൾ

'വിനയം' വളരെ 'simple' ആണ് But 'POWERFUL'....

"നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക. അപ്പോൾ കർത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും."( പ്രഭാഷകൻ 3 :18,19 )

പ്രൈമറി സ്കൂളിൽ വെച്ച് പഠനം നിർത്തേണ്ടി വന്ന വ്യക്തിയാണ് സൂപ്പർ ആക്ഷൻ ഹീറോ ജാക്കിചാൻ. 1954 ൽ ഹോങ്കോങ്ങില്‍ ജനിച്ച ജാക്കിചാൻ 1960 ൽ ചൈനീസ് യുദ്ധത്തിൽ ആ സ്ത്രേലിയായിലേക്ക് കുടിയേറുകയും ഏഴാം വയസ്സിൽ ചാനെ മാതാപിതാക്കൾ ഒരു ഓപ്പറ ഹൗസിന് വിൽക്കുകയും ചെയ്തു. 17-ാം വയസ്സിൽ സ്റ്റണ്ട് മാനായി സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും 'Hand of Death' എന്ന സിനിമയിലെ സ്‌റ്റണ്ട് രംഗങ്ങൾ ഇഷ്ടപ്പെട്ട ഒരു സിനിമ നിർമ്മാതാവ് അദ്ദേഹത്തെ വെച്ച് സിനിമകൾ നിർമ്മിച്ചു. ഫലമോ തുടർച്ചയായ പരാജയവും.. തുടർന്ന് സ്വന്തം കഴിവും വ്യക്തിത്വവും തിരിച്ചറിയാനുള്ള ശ്രമമാണ് ചാൻ നടത്തിയത്. അത് ഫലം കണ്ടു. പിന്നീട് ലോക സിനിമയിലെ വിഖ്യാത താരമായി ജാക്കിചാൻ മാറി. സമ്പത്തും പ്രശസ്തിയും സ്വാധീനവും തേടിയെത്തിയപ്പോഴും വിനയം നിറഞ്ഞ പുഞ്ചിരിയുമായി നിൽക്കുന്ന ജാക്കിചാനെയാണ് നമുക്ക് കാണാൻ കഴിയുക. നിറയെ ഫലങ്ങൾ ഉള്ള മാവിന്റെ ശിഖിരം എപ്പോഴും ഭൂമിയിലേക്ക് താഴ്ന്നു നിൽക്കും.

കുടുംബങ്ങളുടെ പാപ്പയായ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ജീവിതവും നമുക്കറിയാമല്ലോ. തന്റെ യൗവനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടു. പാറമടയിൽ പണിയെടുത്തും രണ്ടാലോകമഹായുദ്ധത്തിന്റെ കെടുതികൾ സഹിച്ചും ജീവിച്ചു. ഒരു മനുഷ്യൻ സഹിക്കാവുന്നതിനപ്പുറം സഹിച്ച വ്യക്തി. പിന്നീട് മാർപാപ്പയായപ്പോൾ അദ്ദേഹം ഏതു രാജ്യത്ത് പ്രവേശിച്ചാലും കുമ്പിട്ട് ആ മണ്ണിൽ പ്രാർത്ഥനയോടെ ചുംബിച്ചിട്ടാണ് അദ്ദേഹത്തിന്റെ ദൗത്യങ്ങൾ തുടങ്ങിയിരുന്നത്. ഭൂമിയോളം താണ് ജീവിച്ച ഒരു മനുഷ്യൻ.

തന്റെ ജീവിതത്തിൽ താൻ കടന്നുപോയ കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ആകെ തുകയാണ് ഒരുവനിൽ പ്രകടമാകുന്ന വിനയം. പണ്ടൊരു ചൊല്ലുണ്ട് - 'താണനിലത്തേ നീരൊഴുകൂ.' "കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു,." റോമാ 5:4)

ഇങ്ങനെ ഉളവാകുന്ന പ്രത്യാശ നമ്മെ വിനയം ഉള്ളവരാക്കുന്നു. ഞാൻ നേടിയതൊന്നും എന്റേതല്ല എന്ന തിരിച്ചറിവാണ് നമ്മെ സത്യത്തിൽ വിനയ ശീലത്തിന്റെ ഉടമകൾ ആക്കുന്നത്.

പ്രാർത്ഥന ..................

ദൈവമേ ഞങ്ങളെ വിനയ ശീലമുള്ളവരാക്കേണമെ.

Story Image

 സിത്താർ പനംകുളം & റെൻസി

1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12