Joy of Love in Family
ലളിത ജീവിതത്തിന്റെ ഉത്തമ ഉദാഹരണമാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ഒരു പട്ടു വ്യാപാരിയുടെ ധനികനായ മകൻ, ഗുരുതരമായ രോഗത്തിനും യുദ്ധ തടവിനും ശേഷം തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു, എന്തിന് സ്വന്തം വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ച് പ്രകൃതിയിലുള്ള എല്ലാത്തിനെയും സ്വന്തം സഹോദരി സഹോദരരായി സ്വീകരിച്ച് ലളിത ജീവിതത്തിന്റെ ഏറ്റവും ഉത്തമമായ മാതൃക നമുക്ക് നൽകി. ഇതിൽ ഏറ്റവും കൂടുതൽ നമ്മളെ ആകർഷിക്കുന്നത് അദ്ദേഹം അനുഭവിച്ച സ്വാതന്ത്ര്യമാണ്. എല്ലാം ഉപേക്ഷിച്ച് കഴിയുമ്പോഴുള്ള സ്വാതന്ത്ര്യം.
നമ്മുടെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന സമയത്തെ കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. Status,profile,like,comment,follow,subscribe ഇവയെല്ലാം ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങളായി മാറിയോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മറ്റുള്ളവരുടെ ജീവിതത്തിന്റെ തിളക്കമേറിയ വശങ്ങൾ മാത്രം കണ്ടുകൊണ്ടിരിക്കുന്ന നമ്മൾക്ക് നമ്മെ പറ്റി ഒരു അപകർഷതാബോധം ഉടലെടുത്തിട്ടില്ലേ,? ഞാൻ പോരാ എന്ന തോന്നൽ?... അനാവശ്യമായിട്ടുള്ള കാര്യങ്ങൾ forwdard ചെയ്യുന്നത് വഴി മറ്റുള്ളവർക്ക് വ്യക്തിഹത്യക്ക് ഞാൻ കാരണമായിട്ടില്ലേ?.... ദൈവ കൽപ്പനകൾ ലംഘിക്കപ്പെടുന്നുവോ?.....
മൊബൈൽ ഉപയോഗം വഴി നാം ലംഘിക്കുന്ന ദൈവ കൽപ്പനകൾ ഏവ എന്ന് ചിന്തിക്കാം. മൊബൈലിന് പ്രാർത്ഥന ജീവിതത്തിനേക്കാൾ പ്രാധാന്യം കൊടുക്കുമ്പോൾ ഒന്നാം കൽപ്പന തന്നെ ലംഘിക്കുകയല്ലേ നാം... മറ്റുള്ള വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ എതിരായി നാം പോസ്റ്റ് ചെയ്യുമ്പോഴും ഫോർവേഡ് ചെയ്യുമ്പോഴും വ്യക്തിഹത്യ നടത്തുമ്പോഴും കൊല്ലരുത് എന്ന കൽപ്പനയല്ലേ നാം ലംഘിക്കുന്നത്?
അശ്ലീലമായവ കാണുകയും കേൾക്കുകയും ചെയ്യുന്നതു വഴി എഴുപത് ശതമാനത്തിലധികവും മൊബൈൽ ഉപയോഗത്താൽ പാപം ചെയ്യുന്നു. ആറാം പ്രമാണത്തിനെതിരെ മറ്റുള്ളവരുടെ ആത്മാഭിമാനം മോഷ്ടിച്ചെടുക്കുന്നത് വഴി ഏഴാം പ്രമാണം തന്നെയല്ലേ നടക്കുന്നത്? വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വഴി എട്ടാം പ്രമാണലംഘനവും നടക്കുന്നു. കണ്ണിന് ആകർഷണമേകുന്ന വ്യക്തികളെയും വസ്തുക്കളെയും മോഹിക്കുന്നത് വഴി ഒമ്പത്, പത്ത് എന്നീ പ്രമാണങ്ങളും ലംഘിക്കപ്പെടുന്നു.
ഇന്നത്തെ തലമുറയ്ക്ക് പരിചിതമായ ഒരു പദമാണ് FOMO - Fear Of Missing Out അതായത് സോഷ്യൽ മീഡിയയിൽ നിന്ന് നമ്മൾ അകലം പാലിച്ചാൽ ജീവിതത്തിലെ അവസരങ്ങളിൽ നിന്ന് തള്ളപ്പെടുമെന്ന , ഒഴിവാക്കപ്പെടുന്ന ഭയം. ഇതിനെതിരെയായ പദമാണ് JOMO-Joy Of Missing Out സമൂഹമാധ്യമങ്ങളിൽ നിന്ന് അകന്നുനിൽക്കുക, അതു നൽകുന്ന ആനന്ദവും സ്വാതന്ത്ര്യവും ഒന്ന് വേറെ തന്നെയാണ്. നമുക്ക് നമ്മളെ തന്നെ നിയന്ത്രിക്കാൻ സാധിക്കുന്ന അവസ്ഥ. സമൂഹമാധ്യമങ്ങളിൽ നമുക്ക് ധാരാളം അവസരങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് -നന്നാവാനും മോശമാകാനും,എന്നാൽ Digital Minimalism നമുക്ക് പരിശീലിക്കാം. അങ്ങനെ ധാരാളം സമയം ലാഭിക്കാം സ്വസ്ഥമായി ഉറങ്ങാം,നമുക്ക് സ്വയം ചിന്തിക്കാം, നല്ല കായിക വിനോദങ്ങളിൽ ഏർപ്പെടാം.... അങ്ങനെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ പോലെ ലോകത്തിനു വേണ്ടാത്തവരായി ഈശോയുടെ സ്വന്തമായി മാറാം.
ഡോ. ബെറ്റ്‌സി തോമസ്
പ്രിൻസിപ്പാൾ & പ്രൊഫസർ ഗൈനെക്കോളജി,
അമല മെഡിക്കൽ കോളേജ്, തൃശൂർ.
(A Sad Chiristian Is A Bad Christian )
വിഷാദം വല്ലാതെ പരക്കുന്ന ഒരു കാലത്ത് ക്രൈസ്ത ആത്മീയത ദു:ഖത്തിൻ്റെയും, വിലാപത്തിൻ്റേതുമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സത്യത്തിൽ അത് അങ്ങിനെയാണോ? ക്രിസ്ത്യാനിയുടെ ആദ്യ ലക്ഷണമായി വി.പൗലോസ് ശ്ളീഹാ പറയുന്നത് 'Be Joyful always ' എന്നാണ് (1 തെസ 5:16) എന്നിട്ടും ക്രിസ്തീയത ഈ വിഷാദ രോഗകാലത്ത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് എങ്ങിനെയാണ്.
ക്രിസ്തുവിനെ കുറിച്ചുള്ള പ്രഘോഷണങ്ങളിൽ അറിയാതെയെങ്കിലും പലരും കൂടുതൽ ഊന്നൽ കൊടുക്കാറുള്ളത് അദ്ദേഹത്തിൻ്റെ സഹനങ്ങളും, പീഢകളും, മരുഭൂമിയിലെ പരീക്ഷകളെ കുറിച്ചുമൊക്കെയാണെന്ന് തോന്നുന്നു. കുരിശിന്റെ വഴി ധ്യാനവും സഹനദാസനെകുറിച്ചുള്ള പീഢാനുഭവ ധ്യാനവുമൊക്കെ കൊണ്ട് (അവയുടെ പ്രാധാന്യത്തെ ഒട്ടും വില കുറച്ചു നമുക്ക് കാണാനാവില്ല എന്ന യാഥാർത്ഥ്യത്തെ നിലനിറുത്തി കൊണ്ട് തന്നെ.. ) അറിയാതെ ക്രിസ്തു ഒരു ദുഃഖ കഥാപാത്രമായും, കൂടെക്കൂടുന്നവർക്കൊക്കെ മുൾക്കിരീടത്തിന് വകുപ്പുണ്ടാക്കുന്ന ഒരു കക്ഷിയായുമൊക്കെ ഗണിക്കപ്പെടുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
'ആനന്ദിച്ച് ആഹ്ളാദിക്കുവിൻ' എന്ന പ്രബോധനം നൽകിയ ഫ്രാൻസിസ് പാപ്പ ഉയിർപ്പ് തിരുന്നാളില്ലാത്ത നോമ്പുകാലം പോലുള്ള ക്രൈസ്ത ജീവിതത്തിൻ്റെ വൈരുദ്ധ്യത്തെ ചോദ്യം ചെയ്യുന്നുമുണ്ട്. 'ദുഃഖിതയായ ഒരു സന്യാസിനി ഒരു നല്ല സന്യാസിനിയല്ലെന്ന് 'ആവിലായിലെ അമ്മ ത്രേസ്യയുടെ വാക്കുകളും ചേർത്ത് വായിക്കണം. 126-ാം സങ്കീർത്തനത്തിന് Harvest of joy എന്ന തലക്കെട്ടാണ് RSV ബൈബിൾ നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇനി നമ്മുടെ തപസു കാലത്തൊക്കെ ഉള്ളിൽ അനുതാപം തൊട്ടു തീണ്ടാത്ത മനുഷ്യരെ പരുവപ്പെടുത്താൻ വേണ്ടി ചിട്ടപ്പെടുത്തിയ കഠിനമായ പീഡാനുഭവ ധ്യാനവും, കയ്പുനീരുമൊക്കെ ചേർന്ന് എങ്ങിനെയോ ഒട്ടും സന്തോഷമില്ലാത്ത മനുഷ്യരുടെ കൂട്ടമാണ് ദേവാലയത്തിനകത്തെന്ന ധാരണ എങ്ങിനെയൊ പൊതു സമൂഹത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ഈ പള്ളീപ്പോക്കൊക്കെ ഒട്ടും സന്തോഷം തരാത്ത ഒരു പരിപാടിയാണെന്ന നമ്മുടെ ചെറുപ്പക്കാരുടെ ധാരണയൊക്കെ (ബോറിംങ്ങ്) എങ്ങിനെയാണ് ഇത്രമാത്രം പ്രബലപ്പെടുന്നത്? എന്നാൽ, വചനം പറയുന്നു. "അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവരെന്നും ആനന്‌ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്‌ഷിക്കണമേ! അവര്‍ അങ്ങയില്‍ ആനന്‌ദിക്കട്ടെ!
(സങ്കീര്‍ത്തനങ്ങള്‍ 5 : 11 ) ഇത്തരം തിരുവെഴുത്തുകളാൽ സമൃദ്ധമാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. മരണ നേരത്ത് ഫലിതം പറഞ്ഞാണ് വി 'തോമസ് മൂർ ആരാച്ചാരെ അമ്പരപ്പിച്ചത്. വിശുദ്ധരാരും ദു:ഖിതരായി സഹിച്ച് ജീവിച്ചവരല്ല. .ഈ യാഥാർത്ഥ്യം പുരമുകളിൽ നിന്ന് പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.
ഒരിക്കൽ ദുഃഖിതയായ സന്യാസിനി തൻ്റെ ഓട്ടോയിൽ കയറിയപ്പോൾ അവരെ നോക്കിയിട്ട് ഒരു ഓട്ടോറിക്ഷക്കാരൻ വിളിച്ചു പറഞ്ഞത്രേ. "സന്തോഷിക്കു സിസ്റ്ററെ സന്തോഷിക്കുക"
എവിടെയാണ് നമ്മുടെ പൊട്ടിച്ചിരികൾ മറഞ്ഞു പോയത് എങ്ങനെയാണ് നമ്മുടെ വീടുകൾക്ക് ഇത്രമാത്രം സങ്കീർണ്ണത കൈവന്നത് നമ്മുടെ അരുവികളും തോടുകളും വഴിമാറുകയും, ഫ്ലാറ്റിലെ ഓണവും ഷവറിലെ കുളിയും മൊബൈൽ ഗെയിംസും എല്ലാം ചേർത്ത് നമ്മളും, നമ്മുടെ കുഞ്ഞുങ്ങളും മറ്റാരോ ആയി മാറിക്കഴിഞ്ഞു. ക്രിസ്തു ഈ മണ്ണിൽ കുറെ കൂടെ പച്ച മനുഷ്യനായി നടന്നു അവിടുത്തെ ദിവ്യത്വത്തെക്കുറിച്ച് പറയാൻ അല്ല അവിടുത്തെ മനുഷ്യത്വത്തെക്കുറിച്ച് പറയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന് ഒരു സിനിമയിലെ ഒരു ഇംഗ്ലീഷ് ചിത്രത്തിലെ വൈദികൻ പറഞ്ഞ ഒരു ഡയലോഗു പോലെ ക്രിസ്തു പച്ച മനുഷ്യനായിരുന്നു പച്ചപ്പുകളെയും തണൽമരങ്ങളെയും അരുവികളെയും ഒക്കെ ധ്യാനിച്ച തൊട്ടറിഞ്ഞ ഒരു ഗുരുവായിരുന്നു.
ഇത്രമാത്രം കൃത്രിമങ്ങൾ കൊണ്ട് പ്രകൃതിയിൽ നിന്നും അകന്നിട്ട് എങ്ങനെയാണ് നമുക്ക് ഒരു നല്ല തെളിമയുള്ള ക്രൈസ്തവ ജീവിതം, ഒരു സാക്ഷ്യ ജീവിതം സാധ്യമാവുക പൊട്ടിച്ചിരിച്ചിട്ട് ഒരുപാട് നാളായി എന്ന് വിളിച്ചുപറയുന്ന ദൈന്യത നിറഞ്ഞ ഒരുപാട് മുഖങ്ങളുണ്ട് നമുക്ക് ചുറ്റും,വിശിഷ്യാ കുഞ്ഞുങ്ങൾ, യുവജനങ്ങൾ. അവരെ ചിരിക്കാൻ ആരാണ് പഠിപ്പിക്കുക
ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്. യോഹന്നാന്‍ 15 : 11
ശശി ഇമ്മാനുവേൽ & അമ്പിളി ഇമ്മാനുവൽ.
എഴുത്തുക്കാരനും,പ്രഭാഷകനും, പുസ്തക രചയിതാവുമാണ്.