Joy of Love in Family
പൊന്തിഫിക്കൽ ജോൺ പോൾ രണ്ടാമൻ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഓൺ മാര്യേജ് ആൻഡ് ഫാമിലിയിലെ ഫാക്കൽറ്റിയെയും വിദ്യാർത്ഥികളെയും ലിയോ പതിനാലാമൻ മാർപ്പാപ്പ സ്വാഗതം ചെയ്തു കൊണ്ട് "എല്ലായിടത്തും എപ്പോഴും, കുടുംബത്തെ നിലനിർത്താനും, പ്രതിരോധിക്കാനും, പ്രോത്സാഹിപ്പിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു" എന്ന് അടിവരയിട്ടു പറഞ്ഞു.
വ്യത്യസ്ത സാമൂഹിക, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളിൽ വെല്ലുവിളികൾ വൈവിധ്യപൂർണ്ണമാണെന്ന് നിരീക്ഷിച്ച അദ്ദേഹം, വിശ്വാസികൾ, "എല്ലാറ്റിനുമുപരി സുവിശേഷവുമായി യോജിച്ച ജീവിതരീതിയിലൂടെ" എല്ലായീപ്പോഴും കുടുംബത്തെ പിന്തുണയ്ക്കണമെന്ന് പറഞ്ഞു. ജീവിതത്തെയും സമൂഹത്തെയും പരിവർത്തനം ചെയ്യുന്ന സുവിശേഷ പ്രഖ്യാപനം, "കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി ഉറച്ചതും യോജ്യവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നമ്മെ പ്രതിജ്ഞാബദ്ധരാക്കുന്നു".
"ഒരു രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിന്റെ ഗുണനിലവാരം, പ്രത്യേകിച്ച് കുടുംബങ്ങൾക്ക് നന്നായി ജീവിക്കാനും, അവർക്കായി സമയം കണ്ടെത്താനും, അവരെ ഐക്യപ്പെടുത്തുന്ന ബന്ധങ്ങൾ വളർത്തിയെടുക്കാനും അത് എങ്ങനെ അനുവദിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അളക്കുന്നത്" എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
"ബന്ധങ്ങളുടെ ചെലവിൽ ഉൽപ്പാദനക്ഷമതയെയും വേഗതയെയും പലപ്പോഴും ഉയർത്തിക്കാട്ടുന്ന ഒരു സമൂഹത്തിൽ, കുടുംബത്തിൽ പഠിക്കുന്ന സ്നേഹത്തിന് സമയവും സ്ഥലവും പുനഃസ്ഥാപിക്കേണ്ടത് അടിയന്തിരമായിത്തീരുന്നു..."
കടപ്പാട് : വത്തിക്കാൻ ന്യൂസ്
പേജ് - 9ൽ തുടർന്ന് വായിക്കുക..ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അജപാലന ശുശ്രൂഷകളില്‍ അപ്പനടുത്ത സ്വാതന്ത്ര്യത്തോടെ ദമ്പതിമാരെ ഉപദേശിക്കുന്നത് പലപ്പോഴും നാം ശ്രദ്ധിച്ചിട്ടുള്ളതാണ്. സ്‌നേഹത്തിന്റെ ആനന്ദം എന്ന തന്റെ അപ്പസ്‌തോലിക പ്രബോധനം മുഴുവന്‍ ഈ കാലഘട്ടത്തില്‍ ദമ്പതികളുടെ ജീവിതം ആനന്ദപൂര്‍ണമാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിവാഹജീവിതത്തിലെ സന്തോഷം എപ്പോഴും ചെറിയ കാര്യങ്ങളില്‍ (little things) ആയിരിക്കണം. ഉപഭോഗസംസ്‌ക്കാരത്തില്‍ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഇന്ന് സ്‌നേഹം അളക്കപ്പെടുന്നത് സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്. വിലകൂടിയ മൊമ്പൈല്‍ ഫോണ്‍, ആഡംബര വീടുകള്‍, വിലകൂടിയ വസ്ത്രങ്ങള്‍ തുടങ്ങിയവ പൊങ്ങച്ചത്തിന്റെ പ്രതീകമായിരിക്കുന്നു. ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുക, ഭക്ഷണം ഉള്‍പ്പെടെ ഒന്നും പാഴാക്കാതിരിക്കുക, കുടുംബാംഗങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വീട്ടിലെ ജോലികള്‍ കുടുംബാംഗങ്ങള്‍ തന്നെ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ലളിത ജീവിതത്തിന്റെ ഭാഗമാണ്.
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഭിപ്രായത്തില്‍ കുടുംബജീവിത്തതിലെ ലാളിത്യം ദമ്പതികളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തിയാണ്. ദമ്പതികള്‍ പരസ്പരമുള്ള വിശ്വസ്തത, ജീവിതത്തിലെ ആത്മനിയന്ത്രണം തുടങ്ങിയവ ലളിതജീവിതത്തിന്റെ ഭാഗമാണ്. പോള്‍ ആറാമന്‍ മാര്‍പാപ്പ മനുഷ്യജീവനുമായി ബന്ധപ്പെടുത്തിയാണ് ദമ്പതികളുടെ ലളിതജീവിതത്തെ വിവരിക്കുന്നത്. ഭൗതികമായ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറം ദാമ്പത്യത്തില്‍ ദൈവം നല്‍കുന്ന ജീവനെ ഔദാര്യപൂര്‍വ്വം സ്വീകരിക്കുന്നതാണ് ലളിതജീവിതം. ആഡംബരത്തോടുള്ള അകലം ദമ്പതികളുടെ ജീവിതത്തെ തങ്ങളുടെ മക്കളോടും പാവപ്പെട്ടവരോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തിലേക്ക് വളര്‍ത്തുമെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നമ്മെ പഠിപ്പിക്കുന്നു.
എല്ലാ ദിവസവും ദമ്പതികള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നതും, ദമ്പതികള്‍ ഒരുമിച്ച് സാമ്പത്തിക ബാദ്ധ്യത വരാതെ കുടുംബ ബഡ്ജറ്റ് തയ്യാറാക്കുന്നതും, പരസ്പരം ക്ഷമിക്കുന്നതും, ജോലികളില്‍ പരസ്പരം സഹായിക്കുന്നതും, മറ്റുളളവരോട് ആതിഥ്യ മര്യാദ പാലിക്കുന്നതും പാവപ്പെട്ടവരെ സഹായിക്കുന്നതും ലളിത ജീവിതത്തിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ ദാമ്പത്യത്തിലെ ലളിതജീവിതമെന്നാല്‍ എളിമയുള്ള, സഹാനുഭൂതിയുള്ള, ദൈവത്തില്‍ ആശ്രയിച്ചുള്ള ആര്‍ഭാടമില്ലാത്ത കുടുംബജീവിതമാണ്.
ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി,
ഡയറക്ടർ, ലോഫ്.