Page 8

LOAF TIDINGS

Joy of Love in Family

Outreach Ministry

എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും - ഫിലിപ്പി 4:13

സുവിശേഷ പ്രഘോഷണത്തിനായി ലോഫ് ഔട്ട്റീച്ച് മിനിസ്ട്രിയെ ദൈവം ഒരുക്കിയതും വളർത്തിയതുമായ മാസങ്ങളാണ് കഴിഞ്ഞ് പോയത്. ലോഫിൻ്റെ വിളിയും ചൈതന്യവും പങ്കുവെക്കാൻ ഒരു മനസ്സായി ലോഫ് കൂട്ടായ്മ കടന്നുവന്ന് പ്രവർത്തിച്ച അവസരത്തെ ഓർത്ത് ദൈവനാമത്തിന് നന്ദി പറയുന്നു.

ലോഫ് ഔട്ട് റീച്ച് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിൽ വലപ്പാട് ഇടവകയലും മരത്താക്കര ഇടവകയിലും പിന്നെ ഫെബ്രുവരി 7ന് മറ്റം ഇടവകയിലും "ലാ ഫമീലിയ" എന്ന പേരിൽ ഫാമിലി എൻറിച്ച്മെൻ്റ് പ്രോഗ്രാമുകൾ നടന്നു. ലോഫ് ഡയറക്റർ ഫാ. ട്രിങ്കിൾ വാഴപ്പിള്ളി ലോഫ് പ്രസിഡൻ്റ് ഡോ. ജോണി തോമസ്, ഇടവക വികാരിമാർ എന്നിവർ ഈ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

ഇടവക ജനത്തിന് ആത്മീയ ഉണർവ്വ് നൽകുന്ന തരത്തിൽ ക്ലാസുകൾ, ഫാമിലി ഷെയറിംഗ്, ആരാധന എന്നിവ നടത്തുന്നതിനായി ലോഫ് കുടുംബം ഒന്നായിത്തന്നെ ഈ ഇടവകകളിലേക്ക് കടന്നുവരുകയും പരിപാടിയുടെ വിജയത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. മാർച്ച് 8 ന് ബ്രഹ്മകുളം ഇടവകയിൽ നടക്കുന്ന "ലാ ഫമീലിയ" പ്രോഗ്രാമിനായിള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ലോഫ് കുടുംബം.

Spiritual and Intercession Ministry

സത്രം സൂക്ഷിപ്പുകാരാകാൻ വിളിക്കപ്പെട്ടവർ നമ്മൾ - ഫാ.നോർബർട്ട്

യേശു പങ്കിട്ട ഉപമകളിൽ ഏറെ പ്രശസ്തമായ നല്ല സമരിയാക്കാരൻ്റെ ഉപമയിൽ നാം ഉൾക്കൊള്ളേണുന്നതും അനുകരിക്കേണ്ടതുമായ വ്യക്തിത്വം ഒരക്ഷരം പോലും സംസാരിക്കാതെ എല്ലാം നിർവ്വഹിച്ച, ഉപമയിലെ ആ സത്രം സൂക്ഷിച്ചുകാരൻ ആണെന്ന് ഫാ.നോർബർട്ട് കപ്പുച്ചിൻ ഉദ്ബോധിപ്പിച്ചു.ഇക്കഴിഞ്ഞ ജനുവരി 10 -ലെ ലോഫ് മാസ ധ്യാനത്തിൽ (സ്പിരിച്വൽ സെഷനിൽ) വചന വിചിന്തനം നടത്തുകയായിരുന്നു നവ വൈദികനായ അദ്ദേഹം. തുടർന്ന് നടന്ന ദിവ്യകാരുണ്യ ആരാധന ഓരോ കുടുംബങ്ങൾക്കും വ്യത്യസ്തങ്ങളായമായ അനുഭവങ്ങൾ സമ്മാനിച്ചു.

ഡിസംബർ മാസത്തിലെ ക്രിസ്മസ് ഒരുക്ക ധ്യാനവും, ആത്മീയ സായാഹ്നവും വൊക്കേഷനിസ്റ്റ് സഭാംഗവും മൈനർ സെമിനാരി റെക്ടറുമായ ബഹു: ഷിൻ്റോ SVD യും, നവംബർ മാസത്തെ ശുശ്രൂഷകൾ ബഹു. ബാസ്റ്റിൻ പുന്നോലി പറമ്പിൽ അച്ചനുമായിരുന്നു നയിച്ചത്.എല്ലാ മാസത്തേയും രണ്ടാം ശനിയാഴ്ച ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ 9 മണി വരെയാണ് ലോഫ് കുടുംബങ്ങളുടെ മാസ ധ്യാനം.വി.കുർബാന, കുമ്പസാരം വചന ധ്യാനം ദിവ്യകാരുണ്യ ആരാധന എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ആത്മീയ സായാഹ്നത്തിന് അതിരൂപതയിലെ എല്ലാ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

ലോഫിൻ്റെ ഡയറക്ടർ ബഹു. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളിയച്ചനും, അസി.ഡയറക്ടർ അനീഷച്ചനും, ലോഫ് സ്പിരിച്വൽ ടീമുമാണ് എല്ലാ ശുശ്രൂഷകളും ക്രമീകരിക്കുന്നത്.

Story Image
Loaf Retreat Ministry

തൃശ്ശൂർ അതിരൂപതയിലെ ദമ്പതികളുടെ സമർപ്പിത കൂട്ടായ്മയായ ലോഫ് കുടുംബങ്ങളും, കുടുംബ പ്രേക്ഷിത മേഖലയിലെ ബഹുമാനപ്പെട്ട അഭിഷിക്തരും ഒരുമിച്ച് നേതൃത്വം നൽകുന്ന ദമ്പതി ധ്യാനം 2025 ഡിസംബർ മാസം 12, 13, 14 തീയതികളിൽ ഡയറക്ടർ റവ. ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി അച്ചൻ്റെയും Spiritual Director റവ.ഫാ. അനീഷ് കുത്തൂരിന്റെയും നേതൃത്വത്തിൽ നെടുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെട്ടു.

വിശുദ്ധ കുർബാന, ധ്യാന ചിന്തകൾ, ഫാമിലി ഷെയറിങ് (കൗൺസിലിംഗ്), വിവാഹ ഉടമ്പടി നവീകരണം, ആന്തരിക സൗഖ്യ ആരാധന, പാനൽ ഷെയറിങ്, അഭിഷേക പ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകൾ ഉണ്ടായിരുന്നു. കുടുംബജീവിതത്തിലെ അനുദിന വെല്ലുവിളികൾ നേരിടാൻ കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ശുശ്രൂഷകൾ അനേകരുടെ ആത്മ വിശുദ്ധീകരണത്തിന് കാരണമായി. അടുത്ത ധ്യാനം 2026 ഫെബ്രുവരി 13, 14, 15 തീയതികളിൽ നെടുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു.

തൃശ്ശൂർ അതിരൂപത ഫാമിലി അപ്പസ്തോലറ്റും LOAF മൂവ്മെൻറും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ദമ്പതി ധ്യാനത്തിലേക്ക് കുടുംബങ്ങളെ പറഞ്ഞയക്കുവാൻ ബഹുമാനപ്പെട്ട വികാരിയച്ചന്മാരോടും ബന്ധപ്പെട്ടവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

ഓഫീസ് നമ്പർ : 8921049153

Teens Ministry

ടീൻസ് മിനിസ്ട്രി ഡിസംബർ മാസത്തിൽ ടീനേജഴ്സിൻ്റെയും യൂത്തിൻ്റെയും ഒരു കൂട്ടായ്മ വിളിച്ചുകൂട്ടിയിരുന്നു. ഫുട്ബോൾ മാച്ചിന് ശേഷം ഫാമിലി അപ്പസ്തോലേറ്റിൽ ശശി ഇമ്മാനുവേൽ അവർക്ക് യേശുകേന്ദ്രികൃതമായ ജീവിതത്തെക്കുറിച്ചു സെഷൻ നയിച്ചു. സ്നേഹവിരുന്ന് ഒരുക്കിയിരിക്കുന്നു. ജനുവരിയിൽ അക്കാദമിക് സെഷനോടൊപ്പ ടീൻസ് ഗാതറിങ്ങ് ഉണ്ടായിരുന്നു.

LOAF Feast and Holy Family Eve

ഹോളി ഫാമിലി eve ഡിസംബർ 28ന് തിരുകുടുംബത്തിന്റെ തിരുനാൾ ദിവസം ഫാമിലി അപോസ്റ്റലേറ്റിൽ വച്ച് ആഘോഷിക്കുകയുണ്ടായി. LOAFൻ്റെ ഡയറക്ടർ Fr ട്വിങ്കിൾ Vazhappilly കീ നോട്ട് അഡ്രസ് നൽകി. കുടുംബത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി ആധുനിക ലോകത്തിൽ എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ Reju ഡോക്ടർ സോണിയ ദമ്പതികൾ സംസാരിച്ചു. ലോഫിന്റെ സ്ഥാപക പിതാവായ ആൻഡ്രൂസ് താഴത്ത് പിതാവ് കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും അനുഗ്രഹപ്രഭാഷണം നൽകി സംസാരിക്കുകയും ചെയ്തു. LOAF ൻ്റെപ്രസിഡൻറ് ഡോക്ടർ ജോണി അധ്യക്ഷ പ്രസംഗം നടത്തുകയും സെക്രട്ടറി ഡോ നോബി പോയ വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം ട്രഷറർ ബിജു ആന്റണി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

Story Image
1 2 3 4
5 6 7 8
1 2 3 4
5 6 7 8