Page 3

LOAF TIDINGS

Joy of Love in Family

ലിജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലിസിന് (LOAF) പുതിയ നേതൃത്വം!
Story Image

2025- 2028 വർഷങ്ങളിലേക്കുള്ള LOAF ൻ്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2025 April മാസം ലോഫ് വാർഷിക ധ്യാനത്തിൽ വച്ച് നടത്തപ്പെട്ടു.

പ്രസിഡന്റ് ദമ്പതികൾ ഡോ. ജോണി തോമസ് & ഡോ. ബെറ്റ്സി തോമസ്
വൈസ് പ്രസിഡണ്ട് ദമ്പതികൾ ഡോ. വിമൽ വിൻസെന്റ് & അഡ്വ. റീനു വിമൽ
സെക്രട്ടറി ദമ്പതികൾ ഡോ. നോബി നെൽസൺ & ഡോ. പൊന്നു നോബി
ജോയിന്റ് സെക്രട്ടറി ദമ്പതികൾ സിത്താർ പനംകുളം & റെൻസി സിത്താർ
ട്രഷറർ ദമ്പതികൾ ബിജു ആന്റണി & ഹിമ ബിജു
ജോയിന്റ് ട്രഷറർ ദമ്പതികൾ രാജു ആന്റണി & സൗമ്യ രാജു

ലോഫ് കോർ ഗ്രൂപ്പ് അംഗങ്ങൾ & മിനിസ്ട്രി കോർഡിനേറ്റർമാർ :

  1. ഡോ. ജോണി തോമസ് & ഡോ. ബെറ്റ്സി തോമസ്. (പ്രസിഡന്റ് ദമ്പതികൾ)
  2. ഡോ. വിമൽ വിൻസെന്റ് & അഡ്വ. റീനു വിമൽ. (ലോഫ് ടീൻസ് മിനിസ്ട്രി)
  3. ഡോ. നോബി നെൽസൺ & ഡോ. പൊന്നു നോബി. (സെക്രട്ടറി ദമ്പതികൾ)
  4. സിത്താർ പനംകുളം & റെൻസി സിത്താർ. (ലോഫ് ചിൽഡ്രൻസ് മിനിസ്ട്രി)
  5. ബിജു ആന്റണി & ഹിമ ബിജു. (ട്രഷറർ ദമ്പതികൾ)
  6. രാജു ആന്റണി & സൗമ്യ രാജു (ലോഫ് ഔട്ട് റീച്ച് മിനിസ്ട്രി)
  7. ഡോ. ടോണി ജോസഫ് & ഡോ. സുനി ടോണി (ലോഫ് മീഡിയ മിനിസ്ട്രി)
  8. ഡോ. ജോർജ്ജ് ലിയോൺസ് & അനി ജോർജ്ജ് (ലോഫ് റിട്രീറ്റ് മിനിസ്ട്രി)
  9. ബ്രിസ്റ്റോ ടി ജെ & റീന ബ്രിസ്റ്റോ (ലോഫ് അക്കാദമിക് മിനിസ്ട്രി)
  10. ശശി ഇമ്മാനുവൽ & അമ്പിളി ശശി (ലോഫ് സ്പിരിച്വൽ ആൻഡ് ഇന്റർസെഷൻ മിനിസ്ട്രി)

ലോഫ് വ്രത നവീകരണ ശുശ്രൂഷ

2025-2026 വർഷത്തെ ലോഫ് വ്രത നവീകരണ ശുശ്രൂഷയും അടുത്ത മൂന്ന് വർഷത്തേക്കുള്ള ലോഫ് നേതൃത്വത്തിന്റെ അഭിഷേക പ്രാർത്ഥനയും പുതിയ ടീമംഗങ്ങൾക്കായുള്ള ആശിർവാദവും 2025 മെയ് 10-ാം തീയതി അതിരൂപത കുടുംബ പ്രേക്ഷിത കേന്ദ്രത്തിൽ വച്ച് ലോഫിൻ്റെ സ്ഥാപക പിതാവായ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ ബലി മധ്യേ നടന്നു.

വ്രത നവീകരണം നടത്തിയവർക്കും പങ്കെടുത്തവർക്കും പ്രാർത്ഥനാശംസകൾ!

നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.

മത്തായി 20 : 27-28
From the President's Desk

ജീവിത പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോൾ!

"പ്രിയപ്പെട്ടവരെ, നിങ്ങളെ പരിശോധിക്കാനായി അഗ്നി പരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത് .ക്രിസ്തുവിന്റെ പീഢകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ! അവന്റെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും" 1 പത്രോസ് 4- 12 : 13.

ക്രിസ്തീയ സഹനത്തെ ഒരുവൻ നേരിടേണ്ടത് എങ്ങിനെ എന്നതിനെ കുറിച്ച് വി.ഗ്രന്ഥത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന ശ്രദ്ധേയമായ വചനമാണിത്. അപ്രതീക്ഷിതമായ ദുരന്തങ്ങളും രോഗങ്ങളും മരണങ്ങളും മനുഷ്യ ജീവിതങ്ങളെ തകർക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ ദിവസങ്ങളിൽ മരണകരമായ ഒരു രോഗം ജീവിതപങ്കാളിക്ക് അപ്രതീക്ഷിതമായി സംഭവിച്ച ഒരു കുടുംബത്തെ നേരിൽ കാണാൻ ഇടയായി. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുമ്പോൾ എങ്ങനെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യണമെന്നുളതു തികച്ചും ഒരു വലിയ ചോദ്യം തന്നെയാണ് ."ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും, എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു" യോഹന്നാൻ 16 : 33. ഈ ലോക ജീവിതത്തിൽ തീർച്ചയായും നിങ്ങൾക്ക് ഞെരുക്കങ്ങൾ ഉണ്ടാകും എന്ന യേശുനാഥന്റെ മുന്നറിയിപ്പാണ് പ്രതിസന്ധികളുടെ ആരംഭത്തിൽ നാം ഓർക്കേണ്ടത്. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ച നമ്മുടെ പൂർവപിതാക്കന്മാരെ നാം ഓർക്കണം."കഴിഞ്ഞ തലമുറകളെ പറ്റി ചിന്തിക്കുവി൯; കർത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? കർത്താവിന്റെ ഭക്തരിൽ ആരാണ് പരിത്യക്ത്യനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത് " പ്രഭാഷകൻ 2 : 10.

വി.ഗ്രന്ഥത്തിൽ ഉടനീളം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അചഞ്ചലമായി കർത്താവിൽ ആശ്രയിച്ച പൂർവ്വ യൗസേപ്പിനെയും, അബ്രഹാം, ദാവീദ് തുടങ്ങി അനേകം വ്യക്തികളെ പഴയ നിയമത്തിലും തിരുകുടുംബത്തേയും, പന്ത്രണ്ട് അപ്പോസ്തലന്മാരേയും, പൗലോസ് ശ്ലീഹാ തുടങ്ങി ധാരാളം ക്രിസ്തു സാക്ഷികളെയും പുതിയ നിയമത്തിലും നാം കാണുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ നിർഭയം ദൈവത്തിൽ ആശ്രയിക്കണമെങ്കിൽ ദൈവവുമായുള്ള നിരന്തരമായുള്ള ബന്ധം അത്യന്താപേക്ഷിതമാണ്. ഒരു പ്രതിസന്ധിയുടെ സമയത്ത് നമുക്ക് ബന്ധമില്ലാത്ത ഒരാളെ നാം വിളിക്കാറില്ല - ആശ്രയിക്കാറില്ല. ഇടമുറിയാത്ത ഒരു ദൈവ സാന്നിധ്യ അവബോധത്തിൽ ജീവിക്കുകയും എന്റെ ദൈവം എനിക്ക് എല്ലാ കാര്യങ്ങളിലും മതിയായവൻ ആണ് എന്ന് എപ്പോഴും ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ദൈവാശ്രയ ബോധം എപ്പോഴും കൂടെയുണ്ടാകും. തീർച്ചയായും നമ്മുടെ സഹന കാലത്തിനുശേഷം നാം വിശുദ്ധീകരിക്കപ്പെടുകയും പൂർണ്ണരാക്കപ്പെടുകയും നിത്യ മഹത്വത്തിനായി ഒരുക്കപ്പെടുകയും ചെയ്യും.

"തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവിൽ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹ ദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂർണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും” 1 പത്രോസ് 5 : 10.

അതുകൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളുടെ സമയത്ത് ചഞ്ചലചിത്തരാകാതെ ദൈവത്തിൽ ആശ്രയിക്കുവാനും നമ്മുടെ വിശുദ്ധീകരണം ഉറപ്പുവരുത്തിക്കൊണ്ട് ക്രിസ്തീയ ജീവിതത്തിന്റെ പൂർണ്ണതയിലേക്ക്, നിത്യ മഹത്വത്തിലേക്ക് നടന്നടക്കുവാനും നമുക്ക് സാധിക്കട്ടെ.

"ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെ പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല" ഏശയ്യാ 40 : 31.

Story Image

ഡോ. ജോർജ് ലിയോൺസ് & അനി ജോർജ്

ലോഫ് പ്രസിഡന്റ് ദമ്പതികൾ

May 2025| Vol: 08 © Trimonthly Newsletter of LOAF https://www.loaffamilies.com
1 2 3 4 5
6 7 8 9 10
1 2 3 4 5
6 7 8 9 10