Page 9

LOAF TIDINGS

Joy of Love in Family

Spiritual & Intercession Ministry

ആത്മീയ നവീകരണത്തിന്റെ അനുഗ്രഹീത സായാഹ്നങ്ങൾ

LOAF-ന്റെ നേതൃത്വത്തിൽ 2026 ഒക്ടോബർ, നവംബർ മാസങ്ങളിൽ സംഘടിപ്പിച്ച മാസധ്യാനങ്ങൾ കുടുംബാംഗങ്ങൾക്ക് ആത്മീയ നവീകരണത്തിനും പ്രാർത്ഥനയിലും ദൈവവചനത്തിലും കൂടുതൽ ആഴപ്പെടുന്നതിനും അവസരമൊരുക്കി.

ഒക്ടോബർ മാസധ്യാനം – ഫ്രാൻസിസ്കൻ ദിനാചരണം

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സ്വർഗപ്രാപ്തിയുടെ 800-ാം വാർഷികാചരണത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ മാസധ്യാനം ഫ്രാൻസിസ്കൻ ദിനമായി ആചരിച്ചു. ഫാമിലി അപ്പസ്തോലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ആത്മീയ സായാഹ്നം പ്രെയ്സ് ആൻഡ് വർഷിപ്പോടും ജപമാല പ്രാർത്ഥനയോടും കൂടി ആരംഭിച്ചു. തുടർന്ന് വിശുദ്ധ കുർബാനയും വചനശുശ്രൂഷയും നടന്നു. Rev. Fr. Treejo OFM Capuchin വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ദിവ്യകാരുണ്യ സൗഖ്യ ആരാധനയും നടന്നു. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിശുദ്ധ ഫ്രാൻസിസിന്റെ ആത്മീയ മാതൃകയും പ്രാർത്ഥനാജീവിതവും അനുസ്മരിക്കാൻ ഈ ദിനാചരണം കുടുംബാംഗങ്ങൾക്ക് അവസരമായി.

*നവംബർ മാസധ്യാനം* :

കരുണയുടെ പ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും

നവംബർ 14-ന് ഫാമിലി അപ്പസ്തോലേറ്റ് കേന്ദ്രത്തിൽ നടന്ന മാസധ്യാനം ലൂർദ്ദ് പള്ളി പെരുന്നാളിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സമയക്രമത്തിലാണ് സംഘടിപ്പിച്ചത്. കുമ്പസാരത്തിനുള്ള സൗകര്യത്തോടെ ആരംഭിച്ച ആത്മീയ സായാഹ്നത്തിൽ കരുണക്കൊന്തയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു. ദിവ്യകാരുണ്യ സൗഖ്യ ആരാധനയോടെ പ്രാർത്ഥനാ സംഗമം സമാപിച്ചു.

പ്രാർത്ഥന, വിശുദ്ധ കുർബാന, ദൈവവചന ശുശ്രൂഷ, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന എന്നിവയിലൂടെ കുടുംബാംഗങ്ങളെ ദൈവസന്നിധിയിലേക്ക് കൂടുതൽ അടുപ്പിക്കുകയും കുടുംബജീവിതത്തിൽ വിശ്വാസവും പ്രാർത്ഥനയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മാസധ്യാനങ്ങൾ സംഘടിപ്പിക്കുന്നത്.

കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തവും പ്രാർത്ഥനാ സഹകരണവും ഈ ആത്മീയ സംഗമങ്ങളെ അനുഗ്രഹീതമാക്കുന്നു.

Retreat Ministry

ജോർദാനിയ ധ്യാനകേന്ദ്രം

2026 ഒക്ടോബർ 9–11

LOAF Retreat Team-ന്റെ നേതൃത്വത്തിൽ 2026 ഒക്ടോബർ 9, 10, 11 തീയതികളിൽ നെഡുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ സംഘടിപ്പിച്ച ദമ്പതികൾക്കായുള്ള വാരാന്ത്യ ധ്യാനം ദൈവാനുഗ്രഹത്താൽ വിജയകരമായി സമാപിച്ചു. 13 കുടുംബങ്ങൾ പങ്കെടുത്ത ഈ ധ്യാനം ദാമ്പത്യബന്ധങ്ങളുടെ നവീകരണത്തിനും കുടുംബ ജീവിതത്തിന്റെ ആത്മീയ വളർച്ചയ്ക്കും വഴിയൊരുക്കിയ അനുഗ്രഹീത അനുഭവമായി.

ദാമ്പത്യജീവിതത്തിൽ സ്നേഹവും ഐക്യവും പരസ്പര ധാരണയും വളർത്തുന്നതിനും കുടുംബങ്ങളിൽ ദൈവത്തിന് കൂടുതൽ ഇടം നൽകുന്നതിനും ധ്യാനം സഹായകമായി. പരസ്പരം മനസ്സിലാക്കാനും ക്ഷമിക്കാനും സ്നേഹത്തിൽ വീണ്ടും ഒന്നുചേരാനും ദമ്പതികൾക്ക് ഈ ധ്യാനം പുതിയൊരു പ്രചോദനവും ആത്മീയ ഉണർവും പകർന്നു. മുറിവേറ്റ ബന്ധങ്ങളിൽ സൗഖ്യവും കുടുംബങ്ങളിൽ പ്രത്യാശയും പകരുന്ന ദൈവിക സ്നേഹത്തിന്റെ അനുഭവം പങ്കെടുത്ത കുടുംബങ്ങൾക്ക് ആഴത്തിൽ അനുഭവവേദ്യമായി.

ധ്യാനത്തിന്റെ വിജയകരമായ നടത്തിപ്പിന് LOAF കുടുംബാംഗങ്ങളുടെ പ്രാർത്ഥനയും സഹകരണവും നിർണായകമായിരുന്നു. ധ്യാനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ധ്യാന കേന്ദ്രത്തിലെത്തി ക്രമീകരണങ്ങളിലും ഭക്ഷണ സേവനങ്ങളിലും മറ്റ് ആവശ്യമായ ശുശ്രൂഷകളിലും പങ്കുചേർന്ന കുടുംബാംഗങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. ഫാമിലി ഷെയറിംഗ്, മധ്യസ്ഥ പ്രാർത്ഥന, വിവിധ ആത്മീയ ശുശ്രൂഷകൾ, മറ്റ് ഒരുക്കങ്ങൾ എന്നിവയിൽ നിരവധി പേർ സജീവമായി പങ്കാളികളായി.

പ്രത്യേകിച്ച്, ധ്യാനത്തിന് മുന്നോടിയായി ഏകദേശം രണ്ടാഴ്ചക്കാലം എല്ലാ രാത്രികളിലും മുടങ്ങാതെ നടത്തിയ മധ്യസ്ഥ പ്രാർത്ഥന ഈ ശുശ്രൂഷയ്ക്ക് വലിയ ആത്മീയ ശക്തിയായി. ധ്യാനത്തിന് ആത്മീയ നേതൃത്വം നൽകിയ വൈദികർക്കും സിസ്റ്റേഴ്സിനും വിവിധ ശുശ്രൂഷകൾ നിർവഹിച്ച അൽമായ ശുശ്രൂഷകർക്കും തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും LOAF Retreat Team നന്ദി അറിയിച്ചു.

ദമ്പതികളുടെ ജീവിതത്തിൽ ആത്മീയ നവീകരണത്തിനും കുടുംബ ബന്ധങ്ങളുടെ ശാക്തീകരണത്തിനും സഹായകമായ ഈ ധ്യാനം LOAF-ന്റെ കുടുംബശുശ്രൂഷാ ദൗത്യത്തിലെ ശ്രദ്ധേയമായ ഒരു അനുഭവമായി മാറി.

ഈ അനുഗ്രഹീത ശുശ്രൂഷയിൽ പ്രാർത്ഥനയിലൂടെയും സേവനങ്ങളിലൂടെയും സഹകരണത്തിലൂടെയും പങ്കുചേർന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Academic Ministry

Topic: Basics of Family Sharing

Date: 2026 ഒക്ടോബർ 25, ഞായറാഴ്ച Venue : ഫാമിലി അപ്പോസ്തലേറ്റ് സെന്റർ

LOAF അക്കാദമിക് ടീമിന്റെ നേതൃത്വത്തിൽ Family Sharing ശുശ്രൂഷയെക്കുറിച്ചുള്ള പ്രത്യേക പഠന ക്ലാസ് 2026 ഒക്ടോബർ 25-ാം തീയതി ഞായറാഴ്ച ഫാമിലി അപ്പോസ്തലേറ്റ് സെന്ററിൽ സംഘടിപ്പിച്ചു.

കുടുംബങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ക്ഷമയോടെ കേൾക്കാനും അവരെ മനസ്സിലാക്കി സ്നേഹപൂർവം ചേർത്തുനിർത്താനും ആവശ്യമായ അറിവും പരിശീലനവും LOAF കുടുംബങ്ങൾക്ക് നൽകുകയും പ്രത്യേകിച്ച് LOAF ദമ്പതി ധ്യാനങ്ങളിൽ ഫാമിലി ഷെയറിംഗ് ശുശ്രൂഷയിൽ പങ്കാളികളാകാൻ ദമ്പതികളെ ഒരുക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

വൈകുന്നേരം 6.15-ന് ജപമാലയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് Dr. Alosh ഫാമിലി ഷെയറിംഗ് ശുശ്രൂഷയെക്കുറിച്ചുള്ള ആമുഖ അവതരണം നടത്തി. ഫാമിലി ഷെയറിംഗിന്റെ അടിസ്ഥാന തത്വങ്ങൾ, കുടുംബങ്ങളെ ശ്രദ്ധയോടെ കേൾക്കേണ്ടതിന്റെ പ്രാധാന്യം, അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി ഉചിതമായ പിന്തുണ നൽകേണ്ട രീതി എന്നിവയെക്കുറിച്ച് വിശദീകരിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.

തുടർന്ന് ബിജു ആൻ്റണി & ഹിമ, സനോജ് & ബിൻസി, ബ്രിസ്റ്റോ & റീന എന്നീ ദമ്പതികൾ പങ്കെടുത്ത പാനൽ ചർച്ച നടന്നു. ഫാമിലി ഷെയറിംഗുമായി ബന്ധപ്പെട്ട അനുഭവങ്ങളും പ്രായോഗിക അറിവുകളും പങ്കുവെച്ചത് ചർച്ചയെ കൂടുതൽ വിജ്ഞാനപ്രദമാക്കി.

രാത്രി 8.15-ന് ഡോ. അലോഷിന്റെ നേതൃത്വത്തിൽ ആരാധന നടന്നു. തുടർന്ന് 8.30-ന് LOAF പ്രതിമാസ ജനറൽ ബോഡി യോഗം ചേർന്നു. അതിനുശേഷം അത്താഴത്തോടെ പരിപാടികൾ സമാപിച്ചു.

കുടുംബങ്ങളെ കേൾക്കാനും മനസ്സിലാക്കാനും അവർക്കൊപ്പം സ്നേഹപൂർവം സഞ്ചരിക്കാനും LOAF അംഗങ്ങളെ കൂടുതൽ പ്രാപ്തരാക്കുന്നതിൽ ഈ പഠന ക്ലാസ് ഏറെ സഹായകമായി. Family Sharing ശുശ്രൂഷയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഈ ശുശ്രൂഷയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പങ്കാളികളാകുന്നതിനും ഈ സെഷൻ എല്ലാവർക്കും പ്രചോദനമായി.

Story Image
Story Image
Story Image
Childrens Ministry

LOAF YOUTHFUL GATHERING 2026

2026 ഒക്ടോബർ 17 ശനിയാഴ്ച

LOAF കുടുംബങ്ങളിലെ എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിച്ച LOAF Youth Gathering 2026 ഒക്ടോബർ 17-ന് ശനിയാഴ്ച നടന്നു. യുവജനങ്ങളിൽ കൂട്ടായ്മാബോധവും സൗഹൃദവും ജീവിതമൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം സംഘടിപ്പിച്ചത്.

വൈകുന്നേരം 5 മുതൽ 7 വരെ ചെമ്പുക്കാവ് ടർഫിൽ ഫുട്ബോൾ മത്സരം നടന്നു. ആവേശകരമായ മത്സരത്തിലൂടെ ടീം സ്പിരിറ്റ്, പരസ്പര സഹകരണം, അച്ചടക്കം, കായികമനോഭാവം എന്നിവ വളർത്താൻ കുട്ടികൾക്ക് അവസരം ലഭിച്ചു.

തുടർന്ന് വൈകുന്നേരം 7.40 മുതൽ 8.10 വരെ “സമ്പത്ത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള കത്തോലിക്കാ കാഴ്ചപ്പാട്” (Catholic Perspective of Wealth Management) എന്ന വിഷയത്തിൽ ബ്രിസ്റ്റോ സാർ ക്ലാസ് നയിച്ചു. സമ്പത്തിന്റെ ഉത്തരവാദിത്വ പൂർവമായ വിനിയോഗം, സാമ്പത്തിക അച്ചടക്കം, വിവേകപൂർവമായ തീരുമാനങ്ങൾ, ക്രൈസ്തവ മൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതശൈലി എന്നിവയെക്കുറിച്ച് യുവജനങ്ങൾക്ക് അവബോധം നൽകുന്നതായിരുന്നു സെഷൻ.

Media Ministry

ലളിത ജീവിതം കുടുംബത്തിൽ എന്ന തീമുമായി LOAF TIDINGS Trimothly News letter Sep 2026 ലക്കം (Volume 13) 12/09/2026 ശനിയാഴ്ച വൈകീട്ട് മൈനർ സെമിനാരി അൽഫോൻസാ ചാപ്പലിൽ വച്ചു നടന്ന ലോഫ് സ്പിരിച്വൽ സെഷനിൽ വച്ച് പ്രകാശനം ചെയ്തു.

Story Image
1 2 3 4 5 6
7 8 9 10 11 12
1 2 3 4 5 6
7 8 9 10 11 12